തിരുവനന്തപുരം: യാത്രാ വേളകളില്‍ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹറ അറിയിച്ചു. സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ 9846100100 എന്ന നമ്പറില്‍ വിളിച്ചറിയിച്ചാല്‍ പൊലീസ് അധിക സുരക്ഷയ്ക്കുള്ള നടപടികള്‍ സ്വീകരിക്കും. വാഹനത്തിന്റെ നമ്പര്‍, ഡ്രൈവറുടെ പേര്, ഏതു തരം വാഹനം എവിടെ നിന്ന് എങ്ങോട്ട് യാത്ര ചെയ്യുന്നു തുടങ്ങിയ വിവരങ്ങള്‍ പ്രസ്തുത നമ്പറിലോ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിലോ അറിയ്ക്കാവുന്നതാണ്. റെയില്‍വേ യാത്രാ വേളകളില്‍ 9846200100 എന്ന നമ്പറും ഉപയോഗിക്കാമെന്ന് ‍ഡി ജി പി ലോക്നാഥ് ബഹറ പറഞ്ഞു.