Add Asianetnews as a Preferred SourcegooglePreferred

കണ്ണൂരില്‍ ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ച സിപിഎം പ്രവര്‍ത്തകരെ ചോദ്യം ചെയ്തതിന്റെ പേരില്‍ രണ്ട് ദലിത് പെണ്‍കുട്ടികളെയും 18 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെയും അറസ്റ്റ് ചെയ്ത് ജാമ്യം നിഷേധിച്ച് ജയിലിലടച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. സംഭവത്തില്‍ ഇടപെട്ട ദേശീയ പട്ടികജാതി കമ്മീഷന്‍ സംഭവം ഞെട്ടിച്ചുവെന്നാണ് അഭിപ്രായപ്പെട്ടത്. എത്ര ഉന്നത ഉദ്ദ്യോഗസ്ഥരാണ് ഇതിന് പിന്നിലെങ്കിലും അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പട്ടികജാതി കമ്മീഷന്‍ ചെയര്‍മാന്‍ പിഎല്‍ പുനിയ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം സംഭവത്തില്‍ ഉത്തരമേഖലാ എഡിജിപിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു.