നിബന്ധനകള്‍ കര്‍ശനമാക്കണം ഉത്തരവാദിത്തം തലപ്പത്തിരിക്കുന്നവര്‍ക്ക് ജാഗ്രത ഉണ്ടാകണം
തിരുവനന്തപുരം: പൊലീസ് ഡ്രൈവറെ എഡിജിപിയുടെ മകള് മര്ദ്ദിച്ച സംഭവത്തില് പ്രതികരണവുമായി മുന് ഡിജിപി ടി പി സെന്കുമാര്. ഉത്തരവാദിത്വം പൊലീസ് നേതൃത്വത്തിനാണെന്ന കാര്യത്തില് സംശയമില്ല. മുതിര്ന്ന ഓഫീസര്മാരാണ് ഇക്കാര്യത്തില് കരുതലെടുക്കേണ്ടതെന്ന് സെന്കുമാര് മാധ്യമങ്ങളോട് പറഞ്ഞു. പൊലീസിലെ ദാസ്യപ്പണി അവസാനിപ്പിക്കാൻ അധികാരത്തിലിരുപ്പോൾ നടപടി എടുത്തിരുന്നുവെന്നും സെന്കുമാര്.
മറ്റ് സംസ്ഥാനങ്ങളില്നിന്ന് വളരെ വ്യത്യസ്തമാണ് കേരളത്തിന്റെ സംസ്കാരം. ഇവിടെ എല്ലാവരും തുല്യരാണ്. മറ്റ് സംസ്ഥാനത്ത് ജോലി ചെയ്ത് കേരളത്തിലെത്തുന്ന ചിലര് വിപരീദമായി പെരുമാറുന്നുണ്ടാകാം. കേരളത്തിന്റെ രീതികളോട് ഇവര്ക്ക് ഇപ്പോഴും പെരുത്തപ്പെടാനായിട്ടുണ്ടാവില്ല. മറ്റ് സംസ്ഥാനങ്ങളില് മുതിര്ന്ന ഉദ്യോഗസ്ഥര്ക്ക് രണ്ട് മൂന്ന് പേരെ ജോലിക്കായി നല്കാറുണ്ട്. കേരളത്തിലങ്ങനെയില്ല. ഇത്തരം പ്രവര്ത്തികളില്
കൃത്യമായ നടപടികളും നിര്ദ്ദേശങ്ങളും ഉണ്ടാകണമെന്നും ഫ്യൂഡല് പശ്ചാത്തലം അടിച്ചേല്പ്പിക്കരുതെന്നും സെന്കുമാര് പറഞ്ഞു.
