ബെവ്‌ക്കോ എംഡിയുടെ കത്തിന്റെ അടിസ്ഥാനത്തിലാണ് ഡിജിപിയുടെ രഹസ്യനിര്‍ദ്ദേശം. പ്രതിഷേധങ്ങള്‍ കാരണം ഔട്ട് ലൈറ്റുകള്‍ മാറ്റി സ്ഥാപിക്കാനാവാതെ ബെവ്‌കോ ജീവക്കാര്‍ക്ക് പിന്തിരിയേണ്ടിവന്നു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഔട്ട് ലെറ്റുകള്‍ മാറ്റിയപ്പോള്‍ പൊലീസ് സഹായം ലഭിച്ചില്ലെന്ന പരാതിയുമായി ബെവ്‌കോ എംഡി എച്ച്.വെങ്കിട് സര്‍ക്കാരിനേയും ഡിജിപിയെയും സമീപിച്ചു.പല സ്ഥലങ്ങളിലും ജീവനക്കാരെ പൊലീസ് കൈയേറ്റം ചെയ്യുകയും കേസെടുക്കുകയും ചെയ്തുവെന്നും എംഡിയുടെ കത്തില്‍ പരാതിപ്പെട്ടിരുന്നു. 

ഇതിന്റെ അടിസ്ഥാനത്തിലാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപിമാര്‍ക്കു ഐജിമാര്‍ക്കും ഡിജിപി രഹസ്യനിര്‍ദ്ദേശം നല്‍കിയത്. ഔട്ട് ലെറ്റുകള്‍ മാറ്റിസ്ഥാപിക്കുമ്പോള്‍ പ്രതിഷേധങ്ങള്‍ മറികടക്കാനും ജീവനക്കാര്‍ക്ക് സംരക്ഷണം നല്‍കാാനും പൊലീസുകാരെ നല്‍കണം. കോടതിവിധിയുടെ അടിസ്ഥാനത്തില്‍ നടപ്പാക്കുന്ന നടപടിയില്‍ പൊലീസുകാരുടെ ഭാഗത്തുവീഴ്ച സംഭവിക്കാന്‍ പാടില്ലെന്നും ലോകനാഥ് ബെഹ്‌റയുടെ സര്‍ക്കുലറില്‍ പറയുന്നു. ജനകീയ പ്രതിഷേധങ്ങള്‍ ശക്തമായതോടെ എംഎഎമാരുടെയും പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിന്‍ൈറയും സഹായം തേടാനായി ബെവ്‌കോ എംഡി കീഴ് ഉദ്യോഗസ്ഥര്‍ക്ക് കത്ത് നല്‍കിയിരുന്നു.