ശ്രീനഗറിലെ സൈനിക് സ്‌കൂളില്‍ വിദ്യാര്‍ത്ഥികളുമായി സമയം ചിലവഴിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ എം എസ് ധോണി. രഹസ്യമായി വച്ച ധോണിയുടെ സന്ദര്‍ശനം ഇന്നലെ വൈകീട്ടോടെയാണ് സൈന്യം പുറത്തുവിട്ടത്. ലെഫ്റ്റ്‌നന്റ് കേണല്‍ പദവിയിലുള്ള ഇന്ത്യന്‍ താരത്തിന്റെ ഓദ്യോഗിക സന്ദര്‍ശന വിവരം ചിന്നാര്‍ കോര്‍പ്‌സിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് ആണ് പുറത്തിവിട്ടത്. കായിക വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെ കുറി്ച്ച് ശ്രീനഗറിലെ ആര്‍മി പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. 

Scroll to load tweet…

അതേസമയം 2012 ല്‍ ധോണി വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്ന ചിത്രങ്ങളും ട്വിറ്ററിലൂടെ സൈന്യം പങ്കുവച്ചു. ഡിസംബര്‍ 10ന് നടക്കാനിരിക്കുന്ന ഇന്ത് ശ്രീലങ്ക മത്സരത്തിന് മുന്നോടിയായുള്ള ഇടവേളയിലാണ് ധോണിയുടെ ഔദ്യോഗിക പരിപാടികള്‍. ന്യൂസിലാന്റിനെതിരായ ടി-20യില്‍ മോശം ഫോമിലായിരുന്നെങ്കിലും ശ്രീലങ്കയ്‌ക്കെതിരെ താരം തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.