കൊല്ലം സ്ഫോടനവുമായി ബന്ധപ്പെട്ട് പൊലീസ് അകാരണമായി പീഡിപ്പിക്കുന്നുവെന്ന് ഡിഎച്ച്ആര്‍എം. സ്ഫോടനവുമായി സംഘടനയ്‌ക്ക് ബന്ധമില്ലെന്നും സംഘടനയെ ഉന്മൂലനം ചെയ്യുകയാണ് കുപ്രചാരണങ്ങള്‍ക്ക് പിന്നിലെ ലക്ഷ്യമെന്നും ഡിഎച്ച്ആര്‍എം ആരോപിക്കുന്നു.

കൊല്ലം സ്ഫോടനുമായി ബന്ധപ്പെട്ട് ചില സംഘടനകളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം. ചില സംഘടനകളിലെ പ്രവര്‍ത്തകരെ ഇതിനോടകം ചോദ്യം ചെയ്തു കഴിഞ്ഞു. മുമ്പ് ഇത്തരം സംഭവങ്ങളില്‍ ഉള്‍പ്പെട്ട സംഘങ്ങളെയും പൊലീസ് വിളിച്ച് വരുത്തി. ഈ സാഹചര്യത്തിലാണ് ഡിഎച്ച്ആര്‍എം വിശദീകരണവുമായി രംഗത്തെത്തിയത്

കൊട്ടാരക്കരയില്‍ ഒരാഴ്ച മുമ്പ് സിപിഎം ഡിഎച്ച്ആര്‍എം സംഘട്ടനം നടന്നിരുന്നു. അന്ന് ഡിഎച്ച്ആര്‍എം നേതാവ് മനു ഗോപിയുടെ തലയ്‌ക്ക് പരിക്കേറ്റു. ഈ സംഭവുമായി സ്ഫോടനത്തിന് ബന്ധമില്ലെന്നും ഡിഎച്ച്ആര്‍എം ചെയര്‍പേഴ്‌സണ്‍ സെലിന പ്രക്കാനം അറിയിച്ചു.