ശബരിമലയിലെ ആചാരങ്ങളില്‍ വിശ്വാസമുള്ളവരാണ് അവിടെ പോകുന്നത്. അങ്ങനെ അവിടെ പോകുന്നവരെ കല്ലെറിയുന്നവര്‍ എങ്ങനെ വിശ്വാസികളാകുമെന്ന് ആനത്തലവട്ടം ആനന്ദന്‍
തിരുവനന്തപുരം: ശബരിമലയില്‍ പോകുന്ന ഭക്തരുടെ വിശ്വാസം അളക്കാനുള്ള അളവുകോല്‍ കയ്യിലുണ്ടോ എന്ന് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍. ശബരിമലയിലെ ആചാരങ്ങളില്‍ വിശ്വാസമുള്ളവരാണ് അവിടെ പോകുന്നത്. അങ്ങനെ അവിടെ പോകുന്നവരെ കല്ലെറിയുന്നവര്‍ എങ്ങനെ വിശ്വാസികളാകുമെന്നും ആനത്തലവട്ടം ആനന്ദന്‍ ചോദിച്ചു.
''വിശ്വാസം ഇത്ര മീറ്ററെന്ന് കണ്ടെത്താനുള്ള അളവ് കോല്‍ ഇവരുടെ കയ്യിലുണ്ടോ ? അമ്പലത്തില്‍ പോകുന്നവരെല്ലാം വിശ്വാസികളാണ്. വിശ്വാസികളല്ലാത്തവര്‍ അമ്പത്തില്‍ പോകില്ല. എല്ലാ വിശ്വാസികളും അമ്പലത്തില്‍ പോകില്ല'' - ആനത്തലവട്ടം ഏഷ്യാനെറ്റ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു.
എത്ര ഔണ്‍സ് വിശ്വാസം ഉണ്ടെന്ന് തരംതിരിക്കാന്‍ ആര്‍ക്കാണ് അവകാശം കൊടുത്തിട്ടുള്ളത്. വിശ്വാസികളെ ആക്രമിക്കുന്നവരെയാണ് സര്‍ക്കാര്‍ കൈകാര്യം ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 12 വര്‍ഷമായി കോടതിയില്‍ വാദം നടക്കുന്നുണ്ട്. കോടതിയ്ക്ക് മനസ്സിലായതിന്‍റെ ഫലമായാണ് ആചരവും വിശ്വാസവും നിയമവും വന്നാല്‍ നിയമം പരിഗണിക്കാനാണ് കോടതി തീരുമാനിച്ചതെന്നും ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു.

