കെവിനെ കാണാതായി പൊലീസിനെ സമീപിച്ചപ്പോള്‍ എസ് ഐ അന്വേഷിക്കാന്‍ കൂട്ടാക്കിയില്ല വിവാഹം കഴിഞ്ഞെന്ന കാര്യം വീട്ടില്‍ അറിയിച്ചിരുന്നു 

കോട്ടയം: തന്റെ സഹോദരന്‍ ക്രൂരകൃത്യം ചെയ്യുമെന്ന് കരുതിയില്ലെന്ന് നിനുവിന്റെ പ്രതികരണം. കെവിന്റെ മാതാപിതാക്കള്‍ക്കൊപ്പം കഴിയുമെന്നും വീട്ടിലേക്ക് തിരികെ പോവില്ലെന്നും നീനു പറഞ്ഞു. 

വിവാഹം കഴിഞ്ഞെന്ന കാര്യം വീട്ടില്‍ അറിയിച്ചിരുന്നെന്നും കെവിനെ കാണാതായി പോലീസ് സ്റ്റേഷനില്‍ പോയി പരാതി പറഞ്ഞിട്ടും എസ്ഐ അനങ്ങിയില്ല. പിന്നീട് മാധ്യമങ്ങള്‍ ഇടപെട്ടതോടെയാണ് പൊലീസ് എന്തെങ്കിലും ചെയ്യാന്‍ കൂട്ടാക്കിയതെന്നും നീനു പറഞ്ഞു.


വിവാഹം നടന്ന കാര്യം അറിയിച്ചപ്പോള്‍ രണ്ടു പേരെയും ഒരുമിച്ചു ജീവിക്കാൻ വിടില്ല എന്ന് വീട്ടുകാര്‍ പറഞ്ഞു. സഹോദരൻ ഷാനു ചാക്കോ ഗൾഫിൽ നിന്നും വന്നത് തങ്ങളുടെ പ്രണയം അറിഞ്ഞതുകൊണ്ടെന്നും കൊലപാതകം മാതാപിതാക്കളുടെ അറിവോടെയെന്നും നീനു ആരോപിച്ചു. നിനുവിനെ സംരക്ഷിക്കുമെന്നും കെവിന്റെ പിതാവ് പറഞ്ഞു.