കായംകുളം കെഎസ്ആര്‍ടിസി ഡിപ്പോയിലേക്ക് കൊണ്ടുവന്ന ഇന്ധനത്തില്‍ ചെളിവെള്ളം കണ്ടെത്തി. കൊച്ചി ഇരുമ്പനം ഐഒസി പ്ലാന്‍റില്‍ നിന്ന് കൊണ്ടുവന്ന ഡീസലിലാണ് വെള്ളമുണ്ടായത്. ആകെ പരിശോധിച്ച 22 ലിറ്ററില്‍ 10 ലിറ്ററും വെള്ളമായിരുന്നു. ഇതേ തുടര്‍ന്ന് ഡീസല്‍ കൊണ്ടുവന്ന ടാങ്കര്‍ കായംകുളത്ത് നിന്ന് തിരിച്ചയച്ചു. ഇതുപോലെ മറ്റ് കെഎസ്ആര്‍ടിസി ഡിപ്പോകളിലേക്ക് കൊടുത്തയച്ച ഡീസലിലും വെള്ളമുണ്ടായിരുന്നോ എന്ന പരിശോധന തുടരുകയാണ്.