ഇന്‍റർനെറ്റിലൂടെ സാമ്പത്തിക ഇടപാടുകൾക്ക് ഉപയോഗിക്കുന്ന ബിറ്റ്കോയിൻ അടക്കമുള്ള ഡിജിറ്റൽ നാണയങ്ങൾക്ക് ഇന്ത്യയിൽ നിയമസാധുത ഇല്ലെന്ന് കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‍ലി. സാന്പത്തികകാര്യ സെക്രട്ടറി അധ്യക്ഷനായ വിദഗ്ദസമിതി ഡിജിറ്റൽ കറൻസികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പഠിച്ചു വരികയാണ്. സമിതിയുടെ റിപ്പോർട്ട് കിട്ടിയ ശേഷം അന്തിമതീരുമാനം എടുക്കുമെന്നും അദ്ദേഹം പാർലമെന്റിനെ അറിയിച്ചു. രാജ്യസഭയിൽ കനിമൊഴി യുടെ ചോദ്യത്തിനാണ് ജയ്റ്റ്‍ലിയുടെ മറുപടി.