കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തെളിവുകള്‍ കൈമാറി. സിസിടിവി ദൃശ്യങ്ങള്‍, ഫോറന്‍സിക് പരിശോധനാ ഫലങ്ങള്‍, ഓഡിയോ ക്ലിപ്പുകള്‍ എന്നിവയാണ് പ്രോസിക്യൂഷന്‍ കൈമാറിയത്. രണ്ട് മൊബൈല്‍ ഫോണുകളുടെ ശാസ്ത്രീയ പരിശോധനാഫലവും കൈമാറി.
മുഖ്യപ്രതി സുനില്‍കുമാര്‍ അന്വേഷണ ഉദ്യോഗസ്ഥനോട് നടത്തുന്ന കുറ്റസമ്മതത്തിന്‍റെ ശബ്ദരേഖയുമുണ്ട്. കോടതി നിര്‍ദേശപ്രകാരമാണ് പ്രതിഭാഗത്തിന് പൊലീസ് തെളിവുകള്‍ കൈമാറിയത്.
ദിലീപിന്റെ ആവശ്യം അംഗീകരിക്കരുതെന്നും ദൃശ്യങ്ങള്‍ പുറത്തുപോകാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ പ്രതിഭാഗത്തിന് പരിശോധിക്കാന്‍ അവകാശമുണ്ടെന്ന ദിലീപിന്‍റെ വാദം കോടതി ശരിവെക്കുകയായിരുന്നു.
