കൊച്ചി: അങ്കമാലി കോടതി ജാമ്യം റദ്ദാക്കിയതോടെയാണ് ദിലീപ് ജാമ്യം തേടി ഹൈക്കോടതിയില്‍ എത്തിയത്. ദിലീപിനെതിരെ തെളിവുകള്‍ ഇല്ലെന്നാണ് അദ്ദേഹത്തിന്‍റെ വക്കീല്‍ കോടതിയില്‍ വാദിച്ചത്. എന്നാല്‍ സര്‍ക്കാര്‍ വക്കീല്‍ ഇതിനെതിരെ വാദങ്ങള്‍ നിരത്തിയത്. 6 കാര്യങ്ങള്‍ പരിഗണിച്ചാണ് ദിലീപിന് കോടതി ജാമ്യം നിഷേധിച്ചത്.

1) കേസ് ഡയറി പരിശോധിച്ചപ്പോള്‍ ദിലീപ് പ്രഥമ ദൃഷ്യാ തന്നെ കുറ്റക്കാരനെന്ന് കോടതി

2) തെളിവുകളെല്ലാം ദിലീപിലേക്കെന്ന് ഉത്തരവിൽ

3) ജാമ്യം നൽകിയാൽ സാക്ഷികൾ സ്വാധീനിക്കപ്പെടുമെന്ന് ആശങ്ക പ്രകടിപ്പിച്ച് സിംഗിൾ ബെഞ്ച്

4) നടിയെ ആക്രമിക്കാൻ ഗൂണ്ടകളെ പറഞ്ഞുവിട്ടത് ലഘുവായി കാണാനാകില്ല

5) അപൂർവവും തുല്യയില്ലാത്തതുമായ കേസാണിതെന്നും കോടതി

6) ദൃശ്യങ്ങൾ പുറത്തുവന്നാൽ പ്രത്യാഘാതം വളരെ വലുതാണ്