അങ്കമാലി: അറുപത് ദിവസം കസ്റ്റഡിയില്‍ കഴിഞ്ഞ തനിക്ക് സ്വഭാവിക ജാമ്യം വേണം എന്നാണ് അങ്കമാലി കോടതിയില്‍ ദിലീപ് ആവശ്യപ്പെട്ടത്. ഹൈക്കോടതിയില്‍ ഒരേ ബെഞ്ചില്‍ തന്നെ മൂന്നാം ഹര്‍ജി കൊടുക്കുന്നത് തിരിച്ചടിയാകുമെന്ന ധാരണയിലാണ് ദിലീപ് മജിസ്ട്രേറ്റ് കോടതിയില്‍ എത്തിയത്. എന്നാല്‍ പ്രോസീക്യൂഷന്‍റെ നാല് വാദങ്ങള്‍ മുഖവിലയ്ക്ക് എടുത്താണ് കോടതി ദിലീപിന് ജാമ്യം നിഷേധിച്ചത് ഈ നാല് കാര്യങ്ങള്‍ ഇതാണ്.
1. ഇപ്പോഴത്തെ ഘട്ടത്തില്‍ ജാമ്യം കൊടുത്താല്‍ ഇപ്പോള്‍ കേസ് അന്വേഷണത്തെ ബാധിക്കും, കുറ്റപത്രം നല്‍കാന്‍ പോകുകയാണ്
2. ദിലീപിന്‍റെ സ്വഭാവിക ജാമ്യം എന്ന ആവശ്യം ഈ ഘട്ടത്തില്‍ പരിഗണിക്കാന്‍ സാധിക്കില്ല, അത്രയും ഗൗരവമായ കുറ്റമാണ് ദിലീപ് ചെയ്തിരിക്കുന്നത്
3. സിനിമക്കാര്‍ അടക്കം സാക്ഷികളായി എത്തുന്ന കേസില്‍ ജാമ്യം കിട്ടുന്നതോടെ ദിലീപ് അവരെ സ്വദീനിക്കാന്‍ സാധ്യതയുണ്ട്.
4. സിനിമക്കാരുടെ ജയിലിലേക്കുള്ള ഒഴുക്ക് അതിന്‍റെ സാധ്യതയാണ്. ഗണേഷിന്‍റെ അടക്കം പ്രസ്താവനകള്‍ അതിന്‍റെ തെളിവാണ്.
