കൊച്ചി: നടൻ ദീലീപിന് ജാമ്യമില്ല. നടിയെ ആക്രമിച്ച കേസിൽ ദീലീപിന്‍റെ ജാമ്യഹർജി ഹൈക്കോടതി തളളി. കൃതൃത്തിൽ പ്രതിയുടെ പങ്ക് വ്യക്താണെന്നും ഗുരുതരവും അപൂർവവുമായ കുറ്റകൃത്യമെന്നും നിരീക്ഷിച്ചാണ് സിംഗിൾ ബെഞ്ച് ഉത്തരവ് 

കഴിഞ്ഞ പത്തുദിവസമായി ആലുവ സബ് ജയിലിൽകഴിയുന്ന ദിലീപിന്‍റെ ജാമ്യ ഹർജി ഹർ‍ജിക്കൊണ്ടുളള ഹൈക്കോടതി ഉത്തരവിൽ പറയുന്നതിതാണ്. ദിലീപ് പ്രഥമ ദൃഷ്യാ തന്നെ കുറ്റക്കാരനാണ്. പ്രോസിക്യൂഷന്‍റെ പക്കൽ തെളിവുകളുണ്ട്. അന്വേഷണം പുരോഗമിക്കുന്നതേയുളളു.മാനേജർ അപ്പുണ്ണി ഒളിവിലാണ്. ഈ സ്ഥിതിയിൽ ജാമ്യം നൽകാൻ കഴിയില്ല. അത് കേസിനെ ബാധിക്കും.  സാക്ഷികൾ സ്വാധീനിക്കപ്പെടും.അന്വേഷണം അട്ടിമറിക്കപ്പെടും. ഒരു സ്ത്രീയെ ആക്രമിക്കാൻ വൈരാഗ്യബുദ്ധിയോടെ കുറ്റവാളികളെ പറഞ്ഞുവിട്ടത് ലഘുവായി കാണാനാകില്ല. 

ഇത്തരം കേസുകളിൽ ജാമ്യം നൽകാൻ ആകില്ല. അപൂർവവും തുല്യയില്ലാത്തതുമായ കേസാണിത്. അത്രക്ക് നീചമായ കൃത്യമാണ് ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. ആ ക്രൂരത കോടതിക്ക് കണ്ടില്ലെന്ന് നടിക്കാനാകില്ല. കേസിലെ നിർണായകമായ മൊബൈൽഫോണും മെമ്മറി കാ‍ർഡും കണ്ടുകിട്ടിയില്ല. ദൃശ്യങ്ങൾ പുറത്തുവന്നാൽ അതിന്‍റെ പ്രത്യാഖാതം വളരെ വലുതാണ്. 

ഇരയുടെ ജീവനുപോലും ഭീഷണിയാണത്. ദിലീപ് നടനും നിർ‍മാതാവും വിതരണക്കാരനുമാണ്. ഈ കേസിലെ സാക്ഷികളും ഈ മേഖലയിൽ നിന്നുളളവരാണ്. ജാമ്യം നൽകിയാൽ അവരൊക്കെത്തന്നെ സ്വാധീനിക്കപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ ഈ ഘട്ടത്തിൽ ജാമ്യം നൽകാനാകില്ല എന്ന് വ്യക്തമാക്കിയാണ്  ഹൈക്കോടതി ഉത്തരവ്.