കൊച്ചി: ദിലീപിന്റെ കരുമാലൂരിലെയും ഡി സിനിമാസിലെയും ഭൂമി കയ്യേറ്റത്തെ കുറിച്ച് കൂടുതല്‍ പരിശോധന നടത്താന്‍ തീരുമാനം. കരുമാലൂരിലെ ഭൂമി വീണ്ടും അളക്കുന്നതിനായി ഭൂരേഖ സര്‍വ്വേ വിഭാഗംസര്‍വ്വേ സൂപ്രണ്ടിന്റെ സഹായം തേടി.ചൊവ്വാഴ്ച ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തി റവന്യു ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്‍കും. 

ഭൂമിയുടെ ഉടമസ്ഥതാവകാശ രേഖയടക്കം ഹാജരാക്കുന്നതിനാണ് നോട്ടീസ് നല്‍കുക. അതേസമയം ഡി സിനിമാസ് കയ്യേറ്റഭൂമിയില്‍ അല്ലെന്ന് തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കാന്‍ ദിലീപിന് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. സെപ്റ്റംബര്‍ 14ന് മുമ്പ് രേഖകള്‍ സമര്‍പ്പിക്കണമെന്നാണ് നിര്‍ദ്ദേശം. ഡി-സിനിമാസിന്സമീപത്തുളളക്ഷേത്രത്തിന്റെ ഒന്നര സെന്റ് സ്ഥലം മാത്രമാണ് ദിലീപിന്റെ ഭൂമിയില്‍ അധികമായുളളതെന്ന് ജില്ലാസര്‍വ്വേ സുപ്രണ്ട് നേരത്തെ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.