കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. എട്ട് ദിവസം കസ്റ്റഡിയില്‍ വേണമെന്നാണ് പോലീസ് ആവശ്യപ്പെട്ടത്. വലിയ കുറ്റകൃത്യമായതിനാല്‍ എട്ട് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നും കൂടുതല്‍ ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. തെളിവെടുപ്പ് നടത്തണമെന്ന വാദം കോടതി അംഗീകരിച്ചു, തുടര്‍ന്ന് ദിലീപിനെ രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിടാന്‍ കോടതി തീരുമാനിക്കുകയായിരുന്നു.

സാധാരണ തുറന്ന കോടതിയില്‍ ആണ് കേസ് പരിഗണിക്കാറാണ്. എന്നാല്‍ ദിലീപിന്റെ കേസ് ജഡ്ജിയുടെ ചേമ്പറിലാണ് കേസ് പരിഗണിച്ചത്. ദിലീപിന്‍റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കില്ല. കോടതിയില്‍ നിന്ന് ദിലീപിനെ ചോദ്യം ചെയ്യലിനായി ആലുവ പോലീസ് ക്ലബ്ബിലേക്ക് കൊണ്ട് പോകും. അന്വേഷണ ഉദ്യോഗസ്ഥര്‍ പോലീസ് ക്ലബിലെത്തിയിട്ടുണ്ട്. 

പോലീസ് ശേഖരിച്ച ശാസ്ത്രീയ തെളിവുകളുമായി ബന്ധപ്പെട്ട് ദിലീപിനെ ചോദ്യം ചെയ്യു. ദിലീപിനെതിരെ മറ്റൊരു കുറ്റം കൂടി പോലീസ് ചുമത്തെതുമെന്നാണ് സൂചന. പള്‍സര്‍ സുനില്‍ പോലീസിന് നല്‍കിയ മൊഴി നടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളടക്കമുള്ള ഫോണ്‍ മൊബൈല്‍ ദിലീപിനെ ഏല്‍പ്പിച്ചു എന്നാണ്. വരും ദിവസങ്ങളിലെ ചോദ്യം ചെയ്യല്‍ ഇതിനുള്ള തെളിവ് ശേഖരിക്കുന്നതിനായാകും.

ദിലീപിന്‍റെ മാനേജര്‍ അപ്പുണ്ണി, നാദിര്‍ഷ എന്നിവരെയും പോലീസ് ക്ലബിലെത്തിച്ച് ചോദ്യം ചെയ്യും. ദിലീപിനെതിരെ നിരവധി തെളിവുകള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇതില്‍ ദിലീപിന്‍റെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങളുമുണ്ടെന്നാണ് സൂചന.