കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആലുവ ജയിലിൽ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്‍റെ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. കുടുംബാംഗങ്ങളും പ്രധാന വ്യക്തികൾക്കും മാത്രം സന്ദർശനാനുമതി. സിനിമക്കാർ കൂട്ടത്തോടെ എത്തുന്നത് തടയുന്നതിനാണ് നിയന്ത്രണം. ഗണേശ് കുമാർ ദിലീപിനെ സെല്ലിലെത്തി കണ്ടെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നു ജയിൽ അധികൃതർ അറിയിച്ചു.