കോട്ടയം: കുമരകത്ത് ദിലീപ് ഭൂമി കൈയ്യേറിയെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ റവന്യുമന്ത്രി ഉത്തരവിട്ടു. ജില്ലാ കളക്ടറോടാണ് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടത്. ദിലീപിന് വേണ്ടി അനുജന്‍ അനൂപ് നേരിട്ടെത്തി വാങ്ങിയ ഭൂമി പിന്നീട് മറിച്ച് വിറ്റിരുന്നു.

കുമരകം വില്ലേജിലെ പന്ത്രണ്ടാം ബ്ലോക്കിലെ നൂറ്റിതൊണ്ണൂറാം സര്‍വേ നമ്പറില്‍ പുറമ്പോക്ക് കൈയ്യേറിയെന്നാണ് പരാതി. സെന്റിന് 70,000 രൂപ വച്ച് വാങ്ങിയെന്നാണ് രേഖകളില്‍ വ്യക്തമാക്കുന്നത്. ദിലീപിന്റെ അനുജന്‍ അനൂപാണ് സ്ഥലം നോക്കാന്‍ വന്നതെന്ന് അന്നത്തെ സ്ഥലയുടമയുടെ ബന്ധു ജോസ് വിശദീകരിച്ചു. ഇവിടെ സര്‍ക്കാര്‍ ഭൂമിയുണ്ടെന്നും ഇദ്ദേഹം സമ്മതിച്ചു.

പിന്നീട് കയ്യേറ്റങ്ങള്‍ക്കെതിരെ നടപടി വന്നപ്പോള്‍ ഇത് തടഞ്ഞ് ദിലീപ് ഹൈക്കോടതിയില്‍ നിന്ന് ഇടക്കാലഉത്തരവ് നേടി., ഉടന്‍ തന്നെ സ്ഥലം മറിച്ചുവിറ്റു. പുറമ്പോക്ക് കയ്യേറിയെന്ന പരിസ്ഥിതിസംഘടനകളുടെ പരാതിയില്‍ നടപടി എടുക്കാന്‍. തഹസീര്‍ദാര്‍ നിര്‍ദ്ദേശിച്ചുവെങ്കിലും റവന്യുവകുപ്പ് ഒന്നും ചെയ്തിരുന്നില്ല.