കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനി എന്ന സുനില്‍ കുമാറിന് അഭിഭാഷകനായ പ്രതീഷ് ചാക്കോയെ പരിചയപ്പെടുത്തിയത് ദിലീപ് തന്നെയാണെന്നാണ് ചോദ്യം ചെയ്യലില്‍ നിന്ന് പൊലീസിന് വിവരം ലഭിച്ചു. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം മൊബൈല്‍ ഫോണിലെ മെമ്മറി കാര്‍ഡ് ഈ അഭിഭാഷകന് തന്നെയാണ് കൈമാറിയത്. എന്നാല്‍ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച ഫോണിനെ കുറിച്ച് അറിയില്ലെന്നും ദിലീപ് അന്വേഷണ സംഘത്തോട് പറഞ്ഞു.
ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് അഭിഭാഷകന് കൈമാറിയെന്ന് സുനില്‍ കുമാറും നേരത്തെ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ പ്രതീഷ് ചാക്കോയെ അറിയില്ലെന്നാണ് ഇന്നലെയും ദിലീപ് അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നത്. ഇതനുസരിച്ച് അഭിഭാഷകന്റെ വീട്ടിലും ഓഫീസിലും തെരച്ചില്‍ നടത്തിയെങ്കിലും മെമ്മറി കാര്‍ഡ് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. മെമ്മറി കാര്‍ഡ് അഭിഭാഷകന് തന്നെയാണ് കൈമാറിയതെന്ന ദിലീപിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ അഡ്വ. പ്രതീഷ് ചാക്കോയെ പൊലീസ് ഇന്ന് കസ്റ്റഡിയിലെടുത്തേക്കും. അതേസമയം ദിലീപിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യം ചെയ്യേണ്ടതിനാല്‍ ദിലീപിനെ വീണ്ടും കസ്റ്റഡിയില്‍ വിടണമെന്ന് ആവശ്യപ്പെടും. ദിലീപിന്റെ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിക്കും.
