ദിലീപിനെ സംഘടനയിൽ തിരിച്ചെടുത്തിട്ടില്ലെന്ന് ഫെഫ്ക
തിരുവനന്തപുരം: താരസംഘടനയിൽ നിന്ന് രാജിവച്ച നടിമാർക്ക് പിന്തുണയേറുന്നു. കൂടുതൽ പേർ ഉടൻ രാജിക്ക് തയ്യാറായേക്കില്ലെന്നാണ് സൂചന. രാജിക്കാര്യത്തിൽ പ്രതികരിക്കാൻ അമ്മ നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. അതേ സമയം ദിലീപിനെ സംഘടനയിൽ തിരിച്ചെടുത്തിട്ടില്ലെന്ന് ഫെഫ്ക വിശദമാക്കി.
ദിലീപിനെതിരായ സസ്പെൻഷൻ തുടരുന്നുവെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി.ഉണ്ണികൃഷ്ണൻ വ്യക്തമാക്കി.വിചാരണ കഴിഞ്ഞ് വിധി വരാതെ തീരുമാനം പുനരാലോചിക്കില്ലെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.
