തിരൂര്‍ സ്വദേശി യഹിയ(18) ആണ് മരിച്ചത്.  കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുത്രിയില്‍ ചികിത്സയിലായിരുന്നു യഹിയ. 

മലപ്പുറം: മലപ്പുറം തിരൂരില്‍ ഡിഫ്തീരിയ ബാധിച്ച് ഒരാള്‍ മരിച്ചു. തിരൂര്‍ സ്വദേശി യഹിയ(18) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുത്രിയില്‍ ചികിത്സയിലായിരുന്നു യഹിയ. 

അതേസമയം, കോഴിക്കോട്, മലപ്പുറം ജില്ലകളിലായി മരിച്ച പത്ത് പേരുള്‍പ്പടെ 12 പേര്‍ക്ക് നിപ വൈറസ് ബാധ സ്ഥിരീകരിച്ചു. കോഴിക്കോട്ടെ രണ്ട് സ്വകാര്യ ആശുപത്രികളിലായി ഗുരുതരാവസ്ഥയില്‍ കഴിയുന്ന രണ്ട് പേരിലും വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ വിദഗ്ധ സംഘങ്ങള്‍ വൈറസ് ബാധിത മേഖലകള്‍ സന്ദര്‍ശിക്കും.