വിദേശകാര്യ മന്ത്രാലയം വഴി സമീപിക്കണമെന്ന നിലപാടിലാണ് വത്തിക്കാൻ എംബസിയെന്നാണ് സൂചന

ദില്ലി: ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരായ ബലാൽസംഗ പരാതി അന്വേഷിക്കുന്ന പൊലീസ് സംഘം വത്തിക്കാൻ പ്രതിനിധിയുടെ മൊഴിയെടുക്കില്ല. നയതന്ത്ര പ്രശ്നം ഒഴിവാക്കാനാണിത്. കന്യാസ്ത്രീ നൽകിയ പരാതിയും എടുത്ത നടപടികളും ഇ മെയിൽ വഴി കൈമാറാമെന്ന് എംബസി അറിയിച്ചെന്നാണ് പൊലിസ് പറയുന്നത്. 

അതേ സമയം വിദേശകാര്യ മന്ത്രാലയം വഴി സമീപിക്കണമെന്ന നിലപാടിലാണ് വത്തിക്കാൻ എംബസിയെന്നാണ് സൂചന.വത്തിക്കാൻ പ്രതിനിധിയുടെ അനുമതിയില്ലാതെ എംബസിയിലെ ഉദ്യോഗസ്ഥരും അന്വേഷണ സംഘത്തിന് നേരിട്ട് മൊഴി നൽകാൻ ഒരുക്കമല്ലെന്നാണ് വിവരം.