ദിലീപിനെ അമ്മയിൽ തിരിച്ചെടുത്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം

കൊല്ലം: താരസംഘടനയായ അമ്മയിൽ നിന്ന് രാജിവച്ച നടിമാർക്ക് പിന്തുണയുമായി സംവിധായകൻ ടി. ദീപേഷ്. സംസ്ഥാന ചലച്ചിത്ര അവാർഡിന്റെ സ്വാഗതസംഘം ചെയർമാൻ സ്ഥാനത്തുനിന്ന് മുകേഷിനെ മാറ്റിനിർത്തണമെന്ന് ദീപേഷ് ആവശ്യപ്പെട്ടു. 2017 ലെ കുട്ടികളുടെ മികച്ച ചിത്രത്തിനുള്ള അവാർഡ് നേടിയ സ്വനം എന്ന സിനിമയുടെ സംവിധായകനാണു ടി. ദീപേഷ്. 

മുകേഷ് പങ്കെടുക്കുന്ന ചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങുന്നത് തനിക്ക് മാനസിക പ്രയാസമുണ്ടാക്കുകയാണെന്നും ദീപേഷ് പറയുന്നു. തികച്ചും ജനാധിപത്യവിരുദ്ധവും, സ്ത്രീവിരുദ്ധവുമായ നിലപാട് സ്വീകരിച്ച അമ്മ എന്ന സഘടനയുടെ തലപ്പത്ത് ഇരിക്കുന്ന മുകേഷിന്റെ പങ്കാളിത്തം സർക്കാരിന്റെ സ്ത്രീപക്ഷ നിലപാടിന് വിരുദ്ധമാവും. അദേഹത്തെ മാറ്റി നിർത്തി ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാട് ഉയർത്തി പിടിക്കണമെന്ന് ദീപേഷ് സാംസ്കാരിക മന്ത്രിക്കയച്ച കത്തിൽ ആവശ്യപ്പെടുന്നു.