സിദ്ധിഖ് പ്രധാന വേഷത്തിൽ അഭിനയിക്കുന്ന 'അച്ഛൻ തന്ന ഭാര്യ' എന്ന ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു അദ്ദേഹം. തിലകൻ പ്രധാന വേഷത്തിൽ അഭിനയിച്ച കളഭമഴയായിരുന്നു അവസാന ചിത്രം.
ചെന്നൈ: ചലച്ചിത്ര സംവിധായകൻ സുകുമേനോൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. 78 വയസ്സായിരുന്നു. ചെന്നൈ മദ്രാസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ വച്ച് ഇന്നലെ രാത്രിയായിരുന്നു അന്ത്യം.
സിദ്ധിഖ് പ്രധാന വേഷത്തിൽ അഭിനയിക്കുന്ന 'അച്ഛൻ തന്ന ഭാര്യ' എന്ന ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു അദ്ദേഹം. തിലകൻ പ്രധാന വേഷത്തിൽ അഭിനയിച്ച കളഭമഴയായിരുന്നു അവസാന ചിത്രം. നമ്മുടെ നാട് ആണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. 1975 ൽ തൃശൂർ ആകാശവാണിയിൽ നിന്നും രാജി വെച്ചാണ് സുകുമേനോൻ ചെന്നൈയെത്തിയത്.
ആദ്യകാല സംവിധായകൻ വേണുവിന്റെ സഹോദരൻ കൂടിയായ സുകു മേനോൻ , വേണുവിനൊപ്പം നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഫുട്ബോൾ മത്സരങ്ങളുടേയും തൃശൂർ പൂരത്തിന്റേയും ടെലിവിഷൻ കമന്റെറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് ഉച്ചക്ക് ശേഷം ചെന്നൈയിൽ നടക്കും.
