തൊടുപുഴ: വാഹനത്തിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് അരയ്ക്ക് താഴെ തളർന്നയാളെ മർദ്ദിച്ചതായി പരാതി. കാളിയാർ വട്ടക്കുന്നേൽ മഞ്ജുഷിനാണ് മർദനമേറ്റത്. സംഭവത്തിൽ കാളിയാർ പോലീസ് കേസെടുത്തു.

വെള്ളിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. വണ്ടമറ്റത്ത് റോഡിൽ സുഹൃത്തുക്കളെ കണ്ട് കാർ നിർത്തി സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു മഞ്ജുഷ്. പിറകെ കാറിൽ വന്ന അയൽവാസി ഷൈജോ സൈഡ് നൽകിയില്ലെന്നാരോപിച്ച് മർദിക്കുകയായിരുന്നു. നാട്ടുകാരാണ് മഞ്ജുഷിനെ ആശുപത്രിയിലെത്തിച്ചത്. സഹായിക്കാനെത്തിയവരെ ഷൈജോ അസഭ്യം പറയുകയും കൈയ്യേറ്റം ചെയ്യുകയും ചെയ്തു. അഞ്ച് വർഷം മുൻപുണ്ടായ അപകടത്തിൽ അരയ്ക്ക് താഴെ തളർന്നതിനാൽ കൈകൾ കൊണ്ട് പ്രവർത്തിപ്പിക്കാവുന്ന കാറാണ് മഞ്ജുഷ് ഉപയോഗിച്ചിരുന്നത്.