കോട്ടയം: കോട്ടയത്ത് 15 വയസ്സുള്ള അംഗപരിമിതനായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ ലൈംഗികപീഢനത്തിനിരയാക്കിയ പ്രതിയെ പിടികൂടാന്‍ പൊലീസ് തയ്യാറാകുന്നില്ലെന്ന് പരാതി. എന്നാല്‍ കുട്ടിയെ പീഢിപ്പിച്ച പ്രതി ഒളിവിലാണെന്നാണ് പൊലീസിന്റെ വിശദീകരണം.
15 വയസുകാരനായ വികലാംഗനായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ കോട്ടയം മുട്ടമ്പലം സ്വദേശി കൃഷ്ണന്‍ എന്ന് വിളിക്കുന്ന രാജപ്പന്‍ പ്രകൃതിവിരുദ്ധ പീഢനത്തിനിരയാക്കിയെന്നാണ് പരാതി. രണ്ട് പ്രാവശ്യം തന്നെ പീഡിപ്പിച്ചുവെന്നാണ് കുട്ടി 164 വകുപ്പ് പ്രകാരം മജിസ്‌ട്രേട്ടിന് മുന്നില്‍ നല്‍കി.യിരിക്കുന്ന രഹസ്യമൊഴി., ഈ സംഭവത്തിന് ശേഷം കൂട്ടി മാനസികമായി തകര്‍ന്നു. പഠനത്തില്‍ ശ്രദ്ധിക്കുന്നില്ല
കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റം കണ്ട രക്ഷിതാക്കള്‍ അന്വേഷിച്ചപ്പോഴാണ് സംഭവം പുറത്ത് പറഞ്ഞത്. അപ്പോള്‍ തന്നെ പൊലീസില്‍ പരാതി നല്‍കി എന്നാല്‍ ഇതുവരെയും ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു. എതിര്‍കക്ഷി പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും രക്ഷിതാക്കള്‍ വെളിപ്പെടുത്തി.
ജില്ലാ കളക്ടര്‍, പൊലീസ് സുപ്രണ്ട് തുടങ്ങിവര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയില്ല, എന്നാല്‍ പ്രതി ഒളിവിലാണെന്നാണ് കോട്ടയം ഈസ്റ്റ് പൊലീസിന്റ വിശദീകരണം.
