തിരുവനന്തപുരം: കേരളം നേരിട്ട പ്രളയത്തെ കുറിച്ച് ഡോക്യുമെന്ററിയൊരുക്കി ഡിസ്‌കവറി ചാനല്‍. പ്രളയം തുടങ്ങിയ ദിവസം മുതലുള്ള ദൃശ്യങ്ങളും പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രതികരണങ്ങളും കോര്‍ത്തിണക്കിയാണ് ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്. 

പ്രളയം വന്നതെങ്ങനെ, കേരളത്തിന്റെ ആദ്യപ്രതികരണം, അതിജീവനം, ഇതിന്റെ ശാസ്ത്രീയ വശങ്ങള്‍ എന്നിങ്ങനെ പല ഘട്ടങ്ങളിലായി വിഷയത്തെ സമഗ്രമായി അവതരിപ്പിക്കാനുള്ള ശ്രമമാണ് തങ്ങള്‍ നടത്തുന്നതെന്ന് യൂട്യൂബിലൂടെ പുറത്തുവിട്ട പ്രോമോ വ്യക്തമാക്കുന്നു. 

'കേരള ഫ്‌ളഡ്‌സ്- ദി ഹ്യൂമന്‍ സ്റ്റോറി' എന്ന ഡോക്യുമെന്ററി നാളെ രാത്രി 9 മണിക്കാണ് (നവംബര്‍ 12ന് രാത്രി 9 മണിക്ക്) ചാനല്‍ സംപ്രേഷണം ചെയ്യുന്നത്.