അനുനയം നീക്കം നടത്തിയത് ഐഎംഎയാണ്

തിരുവനന്തപുരം: സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരത്തില്‍ ചര്‍ച്ചക്ക് സാധ്യത തെളിയുന്നു. അനുനയം നീക്കം നടത്തിയത് ഐഎംഎയാണ്. മന്ത്രി കെ.കെ ശൈലജ സമരക്കാരുമായി ഇന്നുതന്നെ ചര്‍ച്ച നടത്തിയേക്കും. സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ നടത്തുന്ന സമരത്തെ കര്‍ശനമായി നേരിടാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സമരം നിര്‍ത്തിയാല്‍ മാത്രം ചര്‍ച്ച നടത്തിയാല്‍ മതിയെന്നായിരുന്നു തീരുമാനം. സമരത്തെ നേരിടാന്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രിയോട് മുഖ്യമന്ത്രി നിര്‍ദേശിക്കുകയും ചെയ്തിരുന്നു.