നിർണ്ണായക ചർച്ചകള്‍ ഇന്ന് രാജ്യസഭാ സീറ്റ് പി.ജെ കുര്യന് തന്നെ നല്‍കണമെന്ന നിലപാട് ചില മുതിർന്ന നേതാക്കൾ ഹൈക്കമാൻ‍ഡിനെ അറിയിച്ചു
ദില്ലി:കോൺഗ്രസ് അദ്ധ്യക്ഷനെയും രാജ്യസഭാ സ്ഥാനാർത്ഥിയെയും തീരുമാനിക്കാനുള്ള നിർണ്ണായക ചർച്ചകള് ഇന്ന് ദില്ലിയിൽ തുടങ്ങും. രാജ്യസഭാ സീറ്റ് പി.ജെ കുര്യന് തന്നെ നല്കണമെന്ന നിലപാട് ചില മുതിർന്ന നേതാക്കൾ ഹൈക്കമാൻഡിനെ അറിയിച്ചു.
യുവനേതാക്കളുടെ പരസ്യപ്രതികരണം തടയാൻ സംസ്ഥാന നേതൃത്വം ഇടപെട്ടില്ലെന്നാണ് .എംപിമാരുൾപ്പെടെയുള്ള നേതാക്കളുടെ പരാതി. കോൺഗ്രസ് നേതാക്കൾക്കൊപ്പം കുഞ്ഞാലിക്കുട്ടിയും ഹൈക്കമാന്റുമായി ചർച്ച നടത്തും. മാണിയുടെ മുന്നണി പ്രവേശനവും നാളെ ചര്ച്ചയാകും.
