തിരുവനന്തപുരം: വിഴിഞ്ഞം സമരക്കാരുമായി ജില്ലാ കളക്ടര്‍ ഡോ.വാസുകി വിളിച്ച ചര്‍ച്ച ഇന്ന്. തുറമുഖ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പ്രഖ്യാപിച്ച നഷ്ടപരിഹാര പാക്കേജ് വൈകുന്നതില്‍ പ്രതിഷേധിച്ച് സമരം നടത്തുന്നവരുടെ പ്രതിനിധികളുമായി കലക്‌ടറേറ്റിലാണ് യോഗം വിളിച്ചിരിക്കുന്നത്.
നഷ്ടപരിഹാര പാക്കേജും വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങളും ഉടന്‍ വിതരണം ചെയ്യുക, പൈലിംഗിംല്‍ തകര്‍ന്ന വീടുകളുടെ കേടുപാടുകള്‍ പരിഹരിക്കുക തുടങ്ങിവയാണ് സമരക്കാരുടെ ആവശ്യം. കഴിഞ്ഞ ആറു ദിവസമായി നടത്തുന്ന സമരത്തെ തുടര്‍ന്ന് തുറമുഖത്തിന്‍റെ നിര്‍മ്മാണം സ്തംഭിച്ചിരിക്കുകയാണ്.
