പമ്പ: ശബരിമല അവലോകനയോഗത്തിനിടെ മുഖ്യമന്ത്രിയും ദേവസ്വംബോര്‍ഡ് പ്രസിഡന്റും തമ്മില്‍ തര്‍ക്കം . വിഐപികള്‍ക്കുള്ള പ്രത്യേക ദര്‍ശന സൗകര്യം നിര്‍ത്തലാക്കി തിരുപ്പതി മാതൃക സ്വീകരിക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ പ്രസിഡന്റ് എതിര്‍ത്തതോടെയാണ് തര്‍ക്കം ഉടലെടുത്തത്. പ്രയാര്‍ ഗോപാലകൃഷ്‌നിലെ രാഷ്ട്രീയമാണ് എതിര്‍പ്പിന് പിന്നിലെന്നും ഇത് കാര്യമാക്കുന്നില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു

ശബരിമല അവലോകന യോഗത്തിന് മുഖ്യമന്ത്രിയും മന്ത്രിമാരുമെത്തുമ്പോള്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പമ്പയില്‍ ഉണ്ടായിരുന്നില്ല. സന്നിധാനത്തുനിന്നും വിളിച്ചുവരുത്തിയാണ് യോഗം തുടങ്ങിയത് . ഈ യോഗത്തിലാണ് തര്‍ക്കം ഉണ്ടായത്.

ശബരിമല നട എല്ലാദിവസവും തുറക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തേയും ഭക്തരുടെ വിവരങ്ങള്‍ പൊലീസ് ശേഖരിക്കുന്നതിനേയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എതിര്‍ത്തു . പ്രയാര്‍ ഗോപാലകൃഷ്ണന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ ചുമതല മാത്രം നിര്‍വഹിച്ചാല്‍ മതിയെന്നും പൊലീസിന്റെ ഉള്‍പ്പെടെ മറ്റുകാര്യങ്ങള്‍ സര്‍ക്കാര്‍ നോക്കിക്കൊള്ളാമെന്നും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി