പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കള്ളന്‍ എന്ന് വിളിച്ചതിന് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട നടിയും കോണ്‍ഗ്രസ് നേതാവുമായ ദിവ്യ സ്പന്ദന (രമ്യ) മോദിയെ പരിഹസിച്ച് വീണ്ടും രംഗത്ത്. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വീണ്ടും മോദിയെ കള്ളന്‍ എന്ന് വിളിച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് ട്രോളുമായി ദിവ്യ രംഗത്തെത്തുന്നത്.
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കള്ളന്‍ എന്ന് വിളിച്ചതിന് രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട നടിയും കോണ്‍ഗ്രസ് നേതാവുമായ ദിവ്യ സ്പന്ദന (രമ്യ) മോദിയെ പരിഹസിച്ച് വീണ്ടും രംഗത്ത്. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വീണ്ടും മോദിയെ കള്ളന്‍ എന്ന് വിളിച്ച് രംഗത്തെത്തിയതിന് പിന്നാലെയാണ് ട്രോളുമായി ദിവ്യ രംഗത്തെത്തുന്നത്.
ഇത്തവണ ആമിര്‍ ഖാന്‍റെ പുതിയ ചിത്രമായ തഗ്ഗ്സ് ഓഫ് ഹിന്ദുസ്ഥാനിലെ ട്രെയിലര്‍ ഡയലോഗ് കടമെടുത്താണ് ദിവ്യയുടെ ട്രോള്‍. ചതി സ്വഭാവത്തില്‍ അലിഞ്ഞ് ചേര്‍ന്നതാണ് എന്ന (' ദോക്കാ സ്വഭാവ് ഹൈ മേര') വാക്കുകള്‍ ചിത്രത്തില്‍ ചേര്‍ത്താണ് ദിവ്യയുടെ ട്രോള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡിനോട് പറയുന്ന വാക്കുകളായാണ് ആമിറിന്‍റെ പഞ്ച് ഡയലോഗ് കടമെടുത്ത് ദിവ്യ അവതരിപ്പിക്കുന്നത്. റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ടാണ് ദിവ്യയുടെ പരിഹാസം.
ഹിറ്റായ ചിത്രത്തിന്‍റെ ട്രെിയിലര്‍ ഡയലോഗ് ചേര്‍ത്തുള്ള ദിവ്യയുടെ ട്രോളും ഇപ്പോള്‍ ഹിറ്റാവുകയാണ്. അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിന് വേണ്ടി എച്ച്എഎല്ലിനെ അവസാന നിമിഷം ഒഴിവാക്കി കരാര്‍ നല്‍കിയെന്നായിരുന്നു പ്രതിപക്ഷ ആരോപണം. മോദിയുടെ മെഴുക് പ്രതിമയില്‍, നെറ്റിയിലായി ഹിന്ദിയില്‍ 'കള്ളന്‍' എന്നെഴുതി ട്വീറ്റ് ചെയ്തതോടെയാണ് ദിവ്യക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടത്. തുടര്‍ന്ന് ആരോപണം ആവര്‍ത്തിച്ചും പിന്തുണച്ചവര്‍ക്ക് നന്ദി പറഞ്ഞും അവര്‍ വീണ്ടും ട്വീറ്റ് ചെയ്തിരുന്നു.
