ആരാധനയ്ക്കുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്, എന്നാല്‍ അശുദ്ധമാക്കാനുള്ള അവകാശം ആര്‍ക്കുമില്ലെന്ന് പറഞ്ഞ സ്മൃതി, ആര്‍ത്തവരക്തത്തില്‍ മുങ്ങിയ പാഡുമായി നിങ്ങള്‍ സുഹൃത്തുക്കളെ കാണാന്‍ പോകുമോയെന്നും ചോദിച്ചിരുന്നു. ഇതിനാണ് ദിവ്യ മറുപടി നല്‍കിയത്

ചെന്നൈ: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സ്മൃതി ഇറാനി നടത്തിയ പ്രസ്താവനയ്ക്ക് മറുപടിയുമായി നടിയും കോണ്‍ഗ്രസ് നേതാവുമായ ദിവ്യ സ്പന്ദന. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനെ എതിര്‍ത്തുകൊണ്ടായിരുന്നു സ്മൃതി ഇറാനി സംസാരിച്ചിരുന്നത്. 

ആരാധനയ്ക്കുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്, എന്നാല്‍ അശുദ്ധമാക്കാനുള്ള അവകാശം ആര്‍ക്കുമില്ലെന്ന് പറഞ്ഞ സ്മൃതി, ആര്‍ത്തവരക്തത്തില്‍ മുങ്ങിയ പാഡുമായി നിങ്ങള്‍ സുഹൃത്തുക്കളെ കാണാന്‍ പോകുമോയെന്നും ചോദിച്ചിരുന്നു. 

ഇതിന് മറുപടിയുമായാണ് ദിവ്യ സ്പന്ദനയെത്തിയിരിക്കുന്നത്. 'യോനിയില്‍ കൂടി വരുന്നതെന്തോ അതില്‍ നാണക്കേട് വിചാരിക്കേണ്ട ഒന്നുമില്ല, പക്ഷേ വായുടെ കാര്യത്തില്‍ അങ്ങനെ പറയാനാകില്ല'- എന്നാണ് സ്മൃതി ഇറാനിക്ക് ദിവ്യ നല്‍കിയ മറുപടി. 

സ്മൃതി ഇറാനിയുടെ ട്വീറ്റ് പങ്കുവച്ചുകൊണ്ട് തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ദിവ്യ പ്രതികരണം നല്‍കിയത്. മൂവായിരത്തോളം പേര്‍ ഇതിനോകം തന്നെ ദിവ്യയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകഴിഞ്ഞു. പിന്തിരിപ്പന്‍ ആശയമാണ് പ്രചരിപ്പിക്കുന്നതെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ സ്മൃതി ഇറാനിക്കെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് സ്മൃതിക്ക് മറുപടിയുമായി ദിവ്യയെത്തിയിരിക്കുന്നത്.


Scroll to load tweet…