കൊച്ചി: ചിലവന്നൂര്‍ കായലിനുസമീപം ഡിഎല്‍എഫ് അനധികൃതമായി നിര്‍മിച്ച ഫ്ളാറ്റ് സമുച്ചയം പൊളിച്ചുനീക്കേണ്ടെന്ന് ഹൈക്കോടതി. പകരം ഒരു കോടി രൂപ പിഴയൊടുക്കിയാല്‍ മതി. പിഴത്തുക ജില്ലാ കളക്ടറെ ഏല്‍പിക്കണം. ഈ പണം പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് വിനിയോഗിക്കണമെന്നും ഉത്തരവിലുണ്ട്.
തീരദേശ പരിപാലന ചട്ടങ്ങള്‍ ലംഘിച്ച് നിര്‍മിച്ച ഫഌറ്റ് സമുച്ചയം പൊളിച്ചുനീക്കാന്‍ നേരത്തെ ഹരിത ട്രിബ്യൂണല്‍ ഉത്തരവിട്ടിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ഡി എല്‍ എഫ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്.
