തമിഴ്നാട് നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഡിഎംകെ. മദ്രാസ് ഹൈക്കോടതിയിൽ ഡിഎംകെ ഹർജി നൽകി. കോഴ വാങ്ങിയെന്ന് എംഎൽഎമാർ സമ്മതിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് ഡിഎംകെ ആവശ്യമുന്നയിച്ചിരിക്കുന്നത്
എംഎൽഎമാർക്ക് താൻ കോഴ വാഗ്ദാനം ചെയ്യുന്നുവെന്ന് കാണിച്ച് സ്വകാര്യ ചാനൽ പുറത്തുവിട്ട ദൃശ്യങ്ങൾ വ്യാജമെന്ന് സൗത്ത് മധുര എംഎൽഎ ശരവണൻ പറഞ്ഞു. ദൃശ്യങ്ങളിലുളളത് താൻ തന്നെയാണ്, എന്നാൽ ശബ്‍ദം കൃത്രിമമാണെന്നും ശരവണൻ പറഞ്ഞു.
