സി.പി.രാധാകൃഷ്ണൻ ബിജെപിയുടെ സ്ഥാനാർഥിയല്ലേ? ബിജെപി സ്ഥാനാർത്ഥിയെ എങ്ങനെ പിന്തുണയ്ക്കും?
ചെന്നൈ:ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യ നിലപാടിനൊപ്പമെന്ന് ഡിഎംകെ ഇന്ത്യ സഖ്യം സ്ഥാനാർഥിയെ നിർത്തിയാൽ പിന്തുണയ്ക്കും എന്ന് ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തമിഴനെ NDA സ്ഥാനർത്ഥിയാക്കിയതിൽ സന്തോഷമുണ്ട് പക്ഷെ സി.പി.രാധാകൃഷ്ണൻ ബിജെപിയുടെ സ്ഥാനാർഥിയല്ലേ? ബിജെപി സ്ഥാനാർത്ഥിയെ ഞങ്ങൾ എങ്ങനെ പിന്തുണയ്ക്കും? ഗവർണർ ആയിരിക്കെ സിപി തമിഴ്നാടിന് എന്തു ചെയ്തു? തമിഴ്നാടിന് അർഹമായ വിഹിതം നൽകുകയാണ് ബിജെപി ചെയേണ്ടതെന്നും അദ്ദേഹം പറഞ്ഞു
നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഗിമ്മിക്ക് ആണ് ബിജെപി നടത്തുന്നത് ഇന്ത്യ സഖ്യത്തെ ദുർബലപ്പെടുത്തുന്ന ഒന്നും ഡിഎംകെ ചെയ്യില്ലെന്നും ഇളങ്കോവൻ കൂട്ടിച്ചേര്‍ത്തു.സി.പി.രാധാകൃഷ്ണനെ എതിർക്കണം എന്ന നിലപാടിനാമ് ഡിഎംകെയിൽ മുൻതൂക്കം..തമിഴ്നാടിനോടുള്ള കേന്ദ്ര അവഗണ ചൂണ്ടിക്കാട്ടണമെന്ന് വാദം.തമിഴ്നാട്ടിൽ നിന്ന് കേന്ദ്രമന്ത്രിമാർ ഉണ്ടായിട്ടും സംസ്ഥാനത്തിന് ഒരു പ്രയോജനവുമില്ലെന്ന പ്രചാരണം ശക്തമാക്കിയാൽ മതിയെന്നാണ് അഭിപ്രായം


