ദില്ലി: ഗര്‍ഭനിരോധന ഉറകളുടെ കവറുകളില്‍ അശ്ലീല ചിത്രങ്ങള്‍ ഉണ്‌ടോ എന്നും കമ്പനികള്‍ നിയമ ലംഘനം നടത്തിയോ എന്നും വിശദീകരിക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ചീഫ് ജസ്റ്റീസ് ടി.എസ്.ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്രത്തോട് വിശദീകരണം തേടിയത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആറ് ആഴ്ച സമയം അനുവദിച്ചു.

ചില പരസ്യങ്ങള്‍ സഭ്യമല്ലാത്ത ചിത്രങ്ങള്‍ ഉപയോഗിക്കുന്നത് ചൂണ്ടിക്കാട്ടിയ കോടതി സര്‍ക്കാര്‍ ഇതിനെതിരേ എന്തെങ്കിലും നടപടി സ്വീകരിച്ചുണ്‌ടോ എന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ മനീന്ദര്‍ സിംഗിനോടു കോടതി ചോദിച്ചു.