സത്യമായും എനിക്ക് ഭയം തോന്നുന്നു.... ഈ ലോകത്തില്‍ വളര്‍ന്നു വരുന്ന എന്റെ മോളെക്കുറിച്ചോര്‍ത്ത്... മോനെക്കുറിച്ചോര്‍ത്ത്... നിരവധി കുഞ്ഞുങ്ങളുടെ നിസ്സഹായതകളെക്കുറിച്ചോര്‍ത്ത്.....
വളര്ന്നു വരുന്ന തന്റെ കുട്ടികളെ ഓര്ത്ത് അവരുടെ നിസഹായതയോര്ത്ത് ഭയം തോന്നുന്നെന്ന് അധ്യാപികയും എഴുത്തുകാരിയുമായ ദീപാ നിശാന്ത്. മലപ്പുറത്ത് തീയറ്ററില് കുട്ടിയെ പീഡിപ്പിച്ചയാളെ അനുകൂലിച്ച് പോസ്റ്റിടുന്നവര്ക്കെതിരെ തന്റെ ഫേസ്ബുക്ക് പേജില് പ്രതികരിക്കുകയായിരുന്നു ദീപ.
നാല്പത്ത് പേര് ചേര്ന്ന് ബലാത്സംഗം ചെയ്ത പെണ്കുട്ടിയോട് രക്ഷപ്പെടാമായിരുന്നില്ലേ എന്ന് ചോദിച്ച ന്യായാധിപനും പീഡനകേസില്പ്പെട്ടയാളെ ജയിപ്പിച്ച് രാജ്യസഭാ ഉപാധ്യക്ഷനുമാക്കിയ ഈ നാട്ടില് കൊച്ചു കുട്ടികളെ പീഡിപ്പിക്കുന്നവര്ക്ക് കുടപിടിക്കാനും ആളുണ്ടാകുമെന്നും അവര് എഴുതുന്നു. ഇങ്ങനെ വികൃതമായി ചിന്തിക്കാന് മനുഷ്യനെങ്ങനെ സാധിക്കുന്നെന്നും അവര് സന്ദേഹിക്കുന്നു.
'' പത്തു വയസ്സ് തികച്ചില്ലാത്ത കുഞ്ഞിനെപ്പറ്റിയാണ് എഴുതുന്നത്... ഉഭയസമ്മതപ്രകാരം ദേഹത്ത് ഞെക്കാനും പിടിക്കാനുമൊക്കെയുള്ള അനുവാദം നല്കി ലൈംഗികത ആസ്വദിച്ചിരിക്കുകയായിരുന്നുവത്രേ... ഇത്രമാത്രം വികൃതമായി ചിന്തിക്കാന് മനുഷ്യര്ക്കെങ്ങനെയാണ് സാധിക്കുന്നത്?
സത്യമായും എനിക്ക് ഭയം തോന്നുന്നു.... ഈ ലോകത്തില് വളര്ന്നു വരുന്ന എന്റെ മോളെക്കുറിച്ചോര്ത്ത്... മോനെക്കുറിച്ചോര്ത്ത്... നിരവധി കുഞ്ഞുങ്ങളുടെ നിസ്സഹായതകളെക്കുറിച്ചോര്ത്ത്.....
പത്ത് നാല്പ്പത് കഴുകന്മാരുടെ കൈകളിലൂടെ കടന്നു വന്ന പെണ്കുട്ടിയോട് 'രക്ഷപ്പെടാമായിരുന്നില്ലേ'ന്ന് മുഖത്ത് നോക്കി ചോദിച്ച ജഡ്ജിമാരുടെ നാടാണ്... പീഡനക്കേസില്പ്പെട്ട ആളെ ജയിപ്പിച്ച് വിട്ട് രാജ്യസഭാ ഉപാധ്യക്ഷനാക്കിയ നാടാണ്...
ഇവിടിങ്ങനെയൊക്കെ ചോദിക്കും.. പറയും.. അത്ഭുതപ്പെടേണ്ടതില്ലെ '' ന്നും ദീപ എഴുതുന്നു.
