അന്വേഷണത്തിനിടെയാണ് നൂറുകണക്കിന് സ്ത്രീകളെ ഇരുവരും ചേര്‍ന്ന് മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മനസിലാവുന്നത്. സ്ത്രീകളെ ക്രൂരമായി ബലാത്സംഗം ചെയ്യുന്നതിന്‍റെ വീഡിയോയും ഡോക്ടറുടെ മൊബൈലില്‍ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
വാഷിംഗ്ടണ്‍: നൂറ് കണക്കിന് സ്ത്രീകളെ മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്ത ഡോക്ടറും കൂട്ടുനിന്ന കാമുകിയും അറസ്റ്റില്‍. രണ്ടുസ്ത്രീകളെ ലഹരിപദാര്‍ത്ഥങ്ങള്‍ നല്‍കി ബലാത്സംഗം ചെയ്ത കേസിലാണ് അമേരിക്കന്‍ ടെലിവിഷന്‍ റിയാലിറ്റി ഷോയിലൂടെ പ്രശസ്തനായ ഗ്രാന്‍റ് വില്യം റൊബിഷ്യക്സിനെയും കാമുകി സെരിസ്സയെയും പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ അന്വേഷണത്തിനിടെയാണ് നൂറുകണക്കിന് സ്ത്രീകളെ ഇരുവരും ചേര്‍ന്ന് മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മനസിലാവുന്നത്. സ്ത്രീകളെ ക്രൂരമായി ബലാത്സംഗം ചെയ്യുന്നതിന്‍റെ വീഡിയോയും ഡോക്ടറുടെ മൊബൈലില്‍ നിന്നും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
നിരവധി സ്ത്രീകളാണ് ഇവര്‍ക്കെതിരെ ആരോപണവുമായി രംഗത്തെത്തുന്നത്. റെസ്റ്റോറന്‍റുകളിലും ബാറുകളിലും ജോലി ചെയ്തുകൊണ്ടാണ് ഇവര്‍ സ്ത്രീകളെ കണ്ടെത്തിയിരുന്നത്. മയക്കമരുന്നുകള്‍ നല്‍കിയ ഡോക്ടറിന്‍റെ ന്യൂപോര്‍ട്ട് ബീച്ചിലെ വീട്ടിലെത്തിക്കും തുടര്‍ന്നാണ് ആക്രമണം നടത്തുന്നതും ഇത് വീഡിയോയില്‍ ചിത്രീകരിക്കുന്നതും. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയാണ്.
