റിയോ ഡി ജനീറോ:ഒട്ടുമിക്ക സ്ത്രീകള്‍ക്കും ലേബര്‍ റൂം പേടിയാണ്. കാരണം തന്‍റെ കുഞ്ഞിന് ജന്മം നല്‍കാനായി സ്ത്രീ അനുഭവിക്കേണ്ട വേദന വളരെ അധികമാണ്. എന്നാല്‍ ബ്രസീലിലെ ഡോക്ടര്‍ ഫെര്‍ണാണ്ടോ ഗ്യൂഡസ് ഡാ കുന്‍ചായുടെ അടുത്തെത്തിയാല്‍ നിങ്ങള്‍ രക്ഷപ്പെട്ടു. പാട്ടും ഡാന്‍സുമൊക്കെയായി ആഘോഷിച്ച ശേഷമേ പ്രസവത്തിനായി ലേബര്‍ റൂമിലേക്ക് ഡോക്ടര്‍ കൊണ്ടുപോകുകയുള്ളു.
ഗര്‍ഭിണി ഒറ്റയ്ക്ക് ഡാന്‍സ് കളിക്കേണ്ട ആവശ്യമില്ല, ഡോക്ടറും ഒപ്പം കൂടും. എന്തിനാണ് ഈ ഡാന്‍സ് എന്നല്ലേ? പ്രസവത്തിന് മുമ്പ് ഡാന്‍സ് ചെയ്താല്‍ പ്രസവം എളുപ്പമാകുമെന്നാണ് ഡോക്ടറുടെ കണ്ടെത്തല്‍. തന്‍റെ ഇന്‍സ്റ്റാഗ്രാമില്‍ ഗര്‍ഭിണികളോടൊപ്പം ഉള്ള ഡാന്‍സ് ഡോക്ടര്‍ പോസ്റ്റ് ചെയ്യാറുണ്ട്. ഡിസംബര്‍ 15 ന് പോസ്റ്റ് ചെയ്ത ഗര്‍ഭിണിയുമൊത്തുള്ള ഡാന്‍സ് വൈറലായി മാറിയിരിക്കുകയാണ്.
