തിരുവനന്തപുരം: തിരുവനന്തപുരം തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയക്കിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ ഡോക്ടര്‍റെ സസ്‌പെന്‍ഡ് ചെയ്തു. തൈക്കാട് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോക്ടര്‍ വല്‍സലയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. രോഗിയുടെ ബന്ധുക്കളില്‍ നിന്ന് ചികില്‍സക്ക് പണമീടാക്കി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. നെയ്യാറ്റിന്‍കര ഇരുമ്പില്‍ സ്വദേശി സിന്ധുവും കുഞ്ഞുമാണ് മരിച്ചത്. കുഞ്ഞ് ശനിയാഴ്ചയും അമ്മ ഇന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് മരിച്ചത്. ചികില്‍സാ പിഴവാണ് മരണകാരണമെന്നാരോപിച്ച് മൃതദേഹവുമായി നാട്ടുകാര്‍ ആശുപത്രി ഉപരോധിച്ചിരുന്നു. ആരോഗ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ആരോഗ്യ വകുപ്പ് ഡയറക്ടര്‍ വിശദ അന്വേഷണവും നടത്തും.