പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും വെറുപ്പിന്‍റെ രാഷ്ട്രീയമാണ് പ്രചരിപ്പിക്കുന്നതെന്ന് ഖൊരഖ്പൂര്‍ മെഡിക്കല്‍ കോളേജിലെ മുന്‍ ശിശുരോഗ വിദഗ്ധന്‍ ഡോ. കഫീല്‍ ഖാന്‍.
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും വെറുപ്പിന്‍റെ രാഷ്ട്രീയമാണ് പ്രചരിപ്പിക്കുന്നതെന്ന് ഖൊരഖ്പൂര്‍ മെഡിക്കല്‍ കോളേജിലെ മുന്‍ ശിശുരോഗ വിദഗ്ധന്‍ ഡോ. കഫീല്‍ ഖാന്‍. വിദ്വേഷ രാഷ്ട്രീയത്തിന് എതിരെ രാജ്യവ്യാപകമായി പ്രചാരണം നടത്തുമെന്നും കഫീല്‍ ഖാന്‍ കോഴിക്കോട് മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു. കോഴിക്കോട് ഫറൂഖ് കോളേജില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കാനെത്തിയതായിരുന്നു അദ്ദേഹം.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പലരും സമീപിച്ചിരുന്നുവെന്നും എന്നാല്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും കഫീല്‍ ഖാന്‍ വ്യക്തമാക്കി. തൊഴില്‍, ആരോഗ്യം, വിദ്യാഭ്യാസം എന്നിവയിലെ പ്രശ്നങ്ങളാണ് ജനങ്ങളെ ബാധിക്കുന്നത്. അല്ലാതെ മുത്തലാഖോ രാമരാജ്യമോ അല്ലെന്നും അദ്ദേഹം പറഞ്ഞു. തന്‍റെ അനുഭവങ്ങള്‍ പുസ്തകമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഡോ.കഫീല്‍ ഖാന്‍. ചില പ്രസാധകര്‍ ഇതിനാി സമീപിച്ചതായും കഫീല്‍ ഖാന്‍ വ്യക്തമാക്കി.
