ഹൈദരാബാദ്: സെഡേറ്റീവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകള്‍ ഐ വി ഡ്രിപ്പിലൂടെ കുത്തിവച്ച് ഡോക്ടര്‍ ആത്മഹത്യ ചെയ്തു. ഹൈദരാബാദിലാണ് സംഭവം. കരീംനഗറിലെ റേഡിയോളജിസ്റ്റായ ശിവാനന്ദനാണ് മരിച്ചത്. അട്ടാപ്പൂരിലെ അപ്പാര്‍ട്ട്മെന്‍റില്‍ ഡോക്‍ടറെ സെഡേറ്റീവ്സ് കുത്തിവച്ച് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഫോണ്‍കോളുകള്‍ അറ്റന്‍ഡ് ചെയ്യാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ മുറിയുടെ വാതില്‍ തകര്‍ത്ത് അകത്തുകയറി നോക്കിയപ്പോഴാണ് മരിച്ചനിലയില്‍ ഡോക്ടറെ കണ്ടെത്തുന്നത്. നിരവധി സെഡേറ്റീവ് മരുന്നുകള്‍ ഐ വി ഡ്രിപ്പിലൂടെ ശരീരത്തിലേക്ക് കടത്തിവിട്ട നിലയിലായിരുന്നു മൃതദേഹം.
ആത്മഹത്യുയുടെ കാരണം എന്തെന്ന് അറിവിയിട്ടില്ല. ആത്മഹത്യ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
