പ്രമുഖ മനശാസ്ത്രജ്ഞൻ ഡോക്ടർ കെ എസ് ഡേവിഡ് അന്തരിച്ചു. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ 11.30ഓടെയായിരുന്നു അന്ത്യം .70 വയസായിരുന്നു. വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. മനശാസ്ത്രത്തിന്‍റെ ലോകം മലയാളിക്ക് പരിചയപ്പെടുത്തിയ ആളായിരുന്നു ഡോക്ടര്‍ കെഎസ് ഡേവിഡ്. 

കൊച്ചി: പ്രമുഖ മനശാസ്ത്രജ്ഞൻ ഡോക്ടർ കെ എസ് ഡേവിഡ് അന്തരിച്ചു. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ 11.30ഓടെയായിരുന്നു അന്ത്യം .70 വയസായിരുന്നു. വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. മനശാസ്ത്രത്തിന്‍റെ ലോകം മലയാളിക്ക് പരിചയപ്പെടുത്തിയ ആളായിരുന്നു ഡോക്ടര്‍ കെഎസ് ഡേവിഡ്.

ഇടത് സഹയാത്രികനായ ഡേവിഡ് നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. മരണം വരെ സാമൂഹ്യ സാംസ്കാരിക രംഗത്ത് സജീവമായിരുന്നു അദ്ദേഹം. ഭാര്യ പരേതയായ ഉഷ സൂസണ്‍ ഡേവി‍ഡ്, സ്വപ്ന ഡേവിഡ്, നിര്‍മല്‍ ഡേവിഡ് എന്നിവര്‍ മക്കളാണ്