മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി
മുസഫര് നഗര്: യുവതിയെ ഭീഷണിപ്പെടുത്തി തുടര്ച്ചയായി ലൈംഗികമായി പീഡിപ്പിച്ച ഡോക്ടര് അറസ്റ്റില്. ആദ്യ തവണ യുവതിയെ പീഡിപ്പിക്കുന്നതിന്റെ ലൈംഗിക ദൃശ്യങ്ങള് പകര്ത്തിയ ഡോക്ടര് പിന്നീട് ഈ ദൃശ്യങ്ങള് ഉപയോഗിച്ച് ഭീഷണപ്പെടുത്തിയാണ് യുവതിയെ ഒരു വര്ഷത്തോളം തുടര്ച്ചയായി പീഡിപ്പിച്ചത്. മുസഫര് നഗറിലെ മിറന്പുരിലാണ് സംഭവം.
സാജിത് ഹസന് എന്ന ഡോക്ടറാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഹസന്റെ ക്ലിനിക്കില് ഒരു വര്ഷം മുമ്പ് മെഡിക്കല് ചെക്ക് അപ്പിന് ചെന്നപ്പോഴാണ് ഇയാള് തന്നെ പീഡിപ്പിച്ചതെന്ന് യുവതി പരാതിയില് പറയുന്നു. ഈ ദൃശ്യങ്ങള് ഇയാള് മൊബൈല് പകര്ത്തുകയായിരുന്നു. ഈ ദൃശ്യങ്ങള് സോഷ്യല് മീഡിയയില് പോസ്റ്റ് ചെയ്യുമെന്ന് ഇയാള് യുവതിയെ ഭീഷണിപ്പെടുത്തി. 11 വയസ്സുകാരിയെം ലൈംഗികമായി പീഡിപ്പിപ്പിച്ച ഡോക്ടറെ കഴിഞ്ഞയാഴ്ച മിറന്പൂരില്നിന്ന് അറസ്റ്റ് ചെയ്തിരുന്നു. തന്റെ ക്ലിനിക്കില് എത്തിയ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു ഇയാള്.
