തമിഴ്നാട്ടിലെ ചിറ്റൂര്‍ ജില്ലയിലുള്ള കുപ്പം ശ്രീപ്രിയ നഴ്സിങ് ഹോമിലാണ് ഇന്നലെ 23കാരനായ അമരീഷ് വയറുവേദനയ്ക്ക് ചികിത്സ തേടിയെത്തിത്. തന്റെ വലത്തേ വൃഷണത്തിന് കഠിനമായ വേദന അനുഭവപ്പെടുന്നെന്ന് പറഞ്ഞതിനാല്‍ ഹെര്‍ണിയ ആണെന്ന ധാരണയിലാണ് യുവാവിനെ പരിശോധിച്ചതെന്ന് ആശുപത്രിലെ ഡോ. സുധീര്‍ പറഞ്ഞു. എന്നാല്‍ വിശദമായ പരിശോധനയില്‍ ഇയാള്‍ക്ക് വൃഷണങ്ങളുടെ സ്ഥാനത്ത് ഒഴിഞ്ഞ സഞ്ചി പോലുള്ള ഭാഗമാണുള്ളതെന്ന് കണ്ടെത്തുകയായിരുന്നു. ജനനം മുതല്‍ തന്നെ വൃഷ്ണങ്ങള്‍ വൃഷ്ണസഞ്ചിയിലേക്ക് ഇറങ്ങിയിരുന്നില്ലെന്ന് മനസിലാക്കിയ ഡോക്ടര്‍മാര്‍ ഇതിനായി ശസ്ത്രക്രിയ നടത്താന്‍ തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ ശസ്ത്രക്രിയ ചെയ്ത് തുടങ്ങിയപ്പോഴാണ് വൃഷണങ്ങളുടെ സ്ഥാനത്തുള്ളത് വെറും സഞ്ചി മാത്രമല്ലെന്ന് കണ്ടെത്തിയത്. സ്ത്രീകളുടേതിന് സമാനമായ ഗര്‍ഭാശവും അണ്ഡാശയങ്ങളും ഇതിന് അനുബന്ധമായി ഇയാളുടെ ശരീരത്തിലുണ്ടായിരുന്നു. എന്നാല്‍ ഗര്‍ഭാശയത്തിന്റെ പ്രവര്‍ത്തനങ്ങളോ ആര്‍ത്തവ പ്രക്രിയയോ ഉണ്ടായിരുന്നില്ല. അണ്ഡാശയങ്ങളാണ് ശരീരത്തില്‍ വൃഷണങ്ങളുടെ പ്രവൃ-ത്തികളും ചെയ്തിരുന്നത്. അപൂര്‍വ്വ ജനിതക രോഗമായ പെര്‍സിസ്റ്റന്റ് മുള്ളേറിയന്‍ ഡെക്ട് എന്ന അവസ്ഥയാണിതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. തുടര്‍ന്ന് ഗര്‍ഭാശയം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ഭാവിയില്‍ സാധാരണ ജീവിതം നയിക്കാനോ കുട്ടികളുണ്ടാകുന്നതിനോ ഇദ്ദേഹത്തിന് പ്രശ്നമൊന്നുമുണ്ടാവില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
