മതനിയമങ്ങൾ കൊണ്ടു ഇന്ത്യയെ പുതപ്പിച്ചുകൊല്ലാൻ നോക്കുന്ന എല്ലാത്തിനോടും വെറുപ്പ് ചര്‍ച്ചയായി സീറോ മലബാര്‍ സഭ കുടുബപ്രേക്ഷിത കേന്ദ്രം നടത്തിയ സര്‍വ്വേ

തിരുവനന്തപുരം: സീറോ മലബാര്‍ സഭ കുടുബപ്രേക്ഷിത കേന്ദ്രം നടത്തിയ സര്‍വ്വേ സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ചോദ്യാവലിയ്ക്ക് മറുപടിയുമായി ഡോക്ടര്‍ കൂടിയായ വീണ ജെ എസ് എത്തിയത്. എന്നാല്‍ വീണയുടെ മറുപടിയ്ക്ക് കടുത്ത വിമര്‍ശനമാണ് നേരിട്ടത്. എന്നാല്‍ വീണയ്ക്ക് പിന്തുണയുമായി കൂടുതല്‍ പേര്‍ എത്തിയതോടെ വിമര്‍ശരുടേയും എണ്ണം കൂടി. 

സ്ത്രീകള്‍ക്കെതിരെയുള്ള കടന്നുകയറ്റവും സ്വകാര്യതയെ മാനിക്കാതെയുമുള്ളതാണ് ചോദ്യാവലിയെന്ന് സൂചിപ്പിച്ച് വീണ വാദം വിശദമാക്കുകയും ചെയ്തതോടെ വ്യാജ വിവാദമെഴുതിയ വീണ ലോകത്തിനനുരൂപരായി ജീവിക്കുന്ന അനേകരുടെ ഒരു പ്രതിനിധി മാത്രമാണെന്നും കത്തോലിക്ക സഭയെ ഏതുവിധേനയും താറടിക്കാൻ നടക്കുന്ന ഗൂഢപദ്ധതിയുള്ള ഒരു കപട സാമൂഹിക മുഖമുള്ള പാർട്ടിയുടെ വക്താവുമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നുമായി എതിര്‍പക്ഷത്തിന്റെ വിശദീകരണം. 

കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ വിവാഹത്തെക്കറിച്ചും , ഗര്‍ഭധാരണത്തെക്കുറിച്ചും , ഗര്‍ഭനിരോധനത്തെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ സജീവമായിട്ടുണ്ട്. ചോദ്യാവലിക്കെതിരെ ഉയര്‍ന്ന ശബ്ദങ്ങള്‍ ദൈവത്തിന്റെ ജ്ഞാനം നൽകേണ്ടവർ വരെ ലോകത്തിന്റെ അറിവ് പങ്കു വക്കുന്നുവെന്ന ആരോപണത്തോടെയാണ് നേരിടുന്നത്.