ഡോക്ടർമാരുടെ അടിസ്ഥാന ശമ്പളം നിശ്ചയിക്കണമെന്ന് ഐഎംഎ
കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ ഡോക്ടർമാർക്കും മിനിമം വേതനം ഉറപ്പാക്കാൻ സർക്കാർ തയ്യാറാവണണെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). ആവശ്യം ഉന്നയിച്ച് സംസ്ഥാന സർക്കാരിന് നിവേദനം നൽകുമെന്ന് ഐഎംഎ സംസ്ഥാന സെക്രട്ടറി ഡോക്ടർ എൻ സുൾഫി കൊച്ചിയിൽ പറഞ്ഞു.
അടിസ്ഥാന ശമ്പളം ഹൗസ് സർജൻന്മാരുടെ 30,000 രൂപയും പി ജി ഡോക്ടർമാരുടെത് 60,000 രൂപയും സ്വകാര്യ ആശുപത്രികളിലെ സ്പെഷ്യലിസ്റ് ഡോക്ടർമാർക്ക് 80000രൂപയുമാക്കി ഉയര്‍ത്തി നിശ്ചയിക്കണമെന്നാണ് ആവശ്യം. സർക്കാർ മേഖലയിൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.
