ആലപ്പുഴ: അരൂക്കുറ്റിയില്‍ ഡോക്ടറെ ആക്രമിച്ചതില്‍ പ്രതിഷേധിച്ചു ഡോക്ടര്‍മാര്‍ നാളെ നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു. ഡോക്ടറെ ആക്രമിച്ച കേസിലെ പ്രതി പിടികൂടിയ സാഹചര്യത്തിലാണു സമരം പിന്‍വലിക്കുന്നതെന്നു കെജിഎംഒഎ പ്രസിഡന്റ് ഡോക്ടര്‍ വി. മധു പറഞ്ഞു.