സമരം ചെയ്യുന്ന ഡോക്ടർമാരെ കാണാൻ ആരോഗ്യമന്ത്രി വിസമ്മതിച്ചു.

തിരുവനന്തപുരം: കെജിഎംഒ നേതാക്കളെ കാണാൻ ആരോഗ്യമന്ത്രി വിസമ്മതിച്ചു.സമരം നിർത്തി വന്നാൽ നേരിൽ ചർച്ച ആകാമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി. ഇതിനെതുടര്‍ന്ന് സമരം ചെയ്യുന്ന ഡോക്ടർമാരുമായി ആരോഗ്യവകുപ്പ് ചർച്ച നടത്തുന്നു.ആരോഗ്യവകുപ്പ് സെക്രട്ടറിയാണ് ചർച്ച നടത്തുന്നത്.

സമരം നിര്‍ത്തിയാല്‍ മാത്രം ചര്‍ച്ച നടത്തിയാല്‍ മതിയെന്നാണ് ഇന്ന് രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലുണ്ടായ തീരുമാനം. സമരത്തെ നേരിടാന്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രിയോട് മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു.